​​സംസ്ഥാനത്ത് ടൂറിസം മേഖലയിലെ വളര്‍ച്ച കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി. ആഭ്യന്തരവിദേശ ടൂറിസ്‌റ്റുകളുടെ എണ്ണത്തിലും വളര്‍ച്ചാ നിരക്കിലും വരുമാനത്തിലും 2017ല്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ആഭ്യന്തര ടൂറിസ്‌റ്റുകളുടെ വരവ് 11.39% വര്‍ധിച്ചു. 33,383.68 കോടി രൂപ കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്നും സംസ്ഥാനം പ്രത്യക്ഷമായി നേടി.

2016നെ അപേക്ഷിച്ച് പതിനഞ്ച് ലക്ഷം ആഭ്യന്തര ടൂറിസ്‌റ്റുകള്‍ കൂടുതലായി സംസ്ഥാനത്തെത്തി. വിദേശ ടൂറിസ്‌റ്റുകളുടെ എണ്ണത്തില്‍ 5.15% വളര്‍ച്ചയും കേരളം നേടി. ആഭ്യന്തരവിദേശ ടൂറിസ്‌റ്റുകളുടെ മൊത്തം എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10.93%ന്റെ വര്‍ദ്ധനവുണ്ട്.

ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും, ശക്തമായ മാര്‍ക്കെറ്റിംഗും മാത്രമല്ല ഇതിനൊക്കെ കാരണം. ക്രമസമാധനവും ശുചിത്വപാലനത്തിലും നാം കൈവരിച്ച നേട്ടങ്ങളും കേരളത്തിലോട്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു സഹയിച്ചിട്ടുണ്ട്. പുതിയ ടൂറിസം സങ്കേതങ്ങള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള പദ്ധതികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

April 09, 2018
No comments here yet...
Do you want to add a new comment?